---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "While crossing the road, ADGP Sreejith's car hit him while he was undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/163470/While crossing the road, ADGP Sreejith's car hit him while he was undergoing treatment"
published_at: "2023-11-19T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559d6d4cf0d7_IMG-20231119-WA0100.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

## Article Content

റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

നവംബർ 16ന് രാത്രി 8 മണിക്ക് പറന്തൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/163470/While crossing the road, ADGP Sreejith's car hit him while he was undergoing treatment)